Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hamburg

Europe

മ​ല്ലോ​ർ​ക്ക​യി​ൽ നി​ന്ന് കോ​പ്പ​ൻ​ഹേ​ഗ​നി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ൽ കാ​ബി​ൻ മ​ർ​ദ്ദം കു​റ​ഞ്ഞു; ഹാം​ബു​ർ​ഗി​ൽ അ​ടി​യ​ന്ത​ര ലാ​ൻ​ഡിം​ഗ്

ഹാം​ബു​ർ​ഗ്: സ്പെ​യി​നി​ലെ പാ​ൽ​മ ഡി ​മ​ല്ലോ​ർ​ക്ക​യി​ൽ നി​ന്ന് ഡെ​ൻ​മാ​ർ​ക്കി​ലെ കോ​പ്പ​ൻ​ഹേ​ഗ​നി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ക​യാ​യി​രു​ന്ന നോ​ർ​വീ​ജി​യ​ൻ എ​യ​ർ​ലൈ​ൻ​സി​ന്‍റെ വി​മാ​ന​ത്തി​ൽ കാ​ബി​നി​ലെ വാ​യു​മ​ർ​ദ്ദ​ത്തി​ൽ പെ​ട്ടെ​ന്നു​ണ്ടാ​യ വ്യ​തി​യാ​ന​ത്തെ തു​ട​ർ​ന്ന് വി​മാ​നം ജ​ർ​മ​നി​യി​ലെ ഹാം​ബു​ർ​ഗ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി.

കാബി​ൻ മ​ർ​ദ്ദ​ത്തി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ പൈ​ല​റ്റു​മാ​ർ വി​മാ​നം അ​തി​വേ​ഗ​ത്തി​ൽ താ​ഴ്ന്ന ഉ​യ​ര​ത്തി​ലേ​ക്ക് (Rapid Descent) ഇ​റ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് എ​യ​ർ​ലൈ​ൻ അ​റി​യി​ച്ചു.

മ​ർ​ദ്ദ​വ്യ​ത്യാ​സ​ത്തെ തു​ട​ർ​ന്ന് നാ​ല് യാ​ത്ര​ക്കാ​ർ​ക്കും ഒ​രു ക്രൂ ​അം​ഗ​ത്തി​നും മൂ​ക്കി​ൽ നി​ന്ന് ര​ക്ത​സ്രാ​വ​വും മ​റ്റ് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളും അ​നു​ഭ​വ​പ്പെ​ട്ടു. ഹാം​ബു​ർ​ഗി​ൽ വി​മാ​നം ഇ​റ​ങ്ങി​യ ഉ​ട​ൻ ഇ​വ​ർ​ക്ക് മെ​ഡി​ക്ക​ൽ സം​ഘം ചി​കി​ത്സ ന​ൽ​കി.

വി​മാ​ന​ത്തി​ലെ മ​റ്റ് യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഹാം​ബു​ർ​ഗി​ൽ കു​ടു​ങ്ങി​യ യാ​ത്ര​ക്കാ​രെ ല​ക്ഷ്യ​സ്ഥാ​ന​മാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി നോ​ർ​വീ​ജി​യ​ൻ എ​യ​ർ​ലൈ​ൻ​സ് പ്ര​ത്യേ​ക വി​മാ​നം ഒ​രു​ക്കു​ക​യും യാ​ത്ര തു​ട​രാ​ൻ സൗ​ക​ര്യ​മൊ​രു​ക്കു​ക​യും ചെ​യ്തു.

സം​ഭ​വ​ത്തി​ന് കാ​ര​ണ​മാ​യ സാ​ങ്കേ​തി​ക ത​ക​രാ​റി​ന്‍റെ കാ​ര​ണം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ജ​ർ​മൻ വ്യോ​മ​യാ​ന അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up